ചലച്ചിത്രമേളക്ക് കൊടിയിറങ്ങി കലാകാരന് കയ്യടി ലഹരിയാണ്, അമിതമാകരുത്: ബാലചന്ദ്രമേനോന്‍

Friday 9 February 2018 2:00 am IST
കലാകാരന് കയ്യടിലഹരിയാണെങ്കിലുംഅത്അമിതമാകരുതെന്ന് ചലച്ചിത്രകാരന്‍ ബാലചന്ദ്രമേനോന്‍.

 

കോട്ടയം: കലാകാരന് കയ്യടിലഹരിയാണെങ്കിലുംഅത്അമിതമാകരുതെന്ന് ചലച്ചിത്രകാരന്‍ ബാലചന്ദ്രമേനോന്‍. 

കോട്ടയത്ത് അന്താരാഷ്ട്ര ചലചിത്രമേളയുടെ സമാപന സമ്മേളനത്തില്‍കോട്ടയം പൗരാവലിയുടെആദരംഏറ്റുവാങ്ങിസംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ വാണിജ്യസമാന്തര സിനിമകള്‍ക്കെല്ലാം കോട്ടയം ശക്തമായ പിന്തുണയാണ്കഴിഞ്ഞ നാല്‍പ്പത്‌വര്‍ഷമായി നല്‍കിവന്നിരുന്നത്. നൂറുദിവസംതികയുന്ന സിനിമ പ്രദര്‍ശന ആഘോഷവേളകളിലെല്ലാം അഹങ്കാര ലേശമെന്യേ അംഗീകാരങ്ങളെ സ്വീകരിക്കുവാന്‍ എനിക്കായിട്ടുണ്ടെന്നാണ് വിശ്വാസം. ഇന്നത്തെ മത്സരാധിഷ്ഠിതസിനിമാസംവിധാനങ്ങളിലെ ഭ്രാന്തമായ കല്‍പനകള്‍ പലരേയുംവഴിതെറ്റിക്കുന്നുവോ എന്ന് സംശയമുണ്ട്  അദ്ദേഹം പറഞ്ഞു.

ഫെസ്റ്റിവെല്‍ ഡയറക്ടര്‍ ജോഷിമാത്യു അദ്ധ്യക്ഷനായി. യോഗത്തില്‍ ലിംക ബുക്ക്ഓഫ ്‌റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ബാലചന്ദ്രമേനോനെ കോട്ടയം പൗരാവലിക്കുവേണ്ടിമുനിസപ്പല്‍ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന ആദരിച്ചു.. മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് പി.വി.സത്യനേശന്‍, ചില്‍ഡ്രന്‍സ് ഫിലിംസൊസൈറ്റി പ്രസിഡന്റ് ബബി മാത്യു, അഡ്വ. വിവി ബിനു, അഡ്വ. കെ അനില്‍കുമാര്‍, എം പി സുകുമാരന്‍ നായര്‍, ജനറല്‍കണ്‍വീനര്‍ ബിനോയി വേളൂര്‍, ആത്മസെക്രട്ടറി ബിനോയിഇല്ലിക്കല്‍എന്നിവര്‍സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.