സൈനികരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം: മക്കള്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി

Friday 9 February 2018 2:30 am IST

ന്യൂദല്‍ഹി: സൈനികരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മക്കള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി. ഷോപ്പിയാനില്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ സൈനികര്‍ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിക്കുകയും കല്ലേറ് നടത്തിയവര്‍ക്കെതിരെയുള്ള പരാതി പിന്‍വലിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. പ്രീതി, കാജല്‍, പ്രഭവ് എന്നിവരാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിനു മുമ്പാകെ പരാതി നല്‍കിയത്. രണ്ടുപേര്‍ ലഫ്റ്റനന്റ് കേണലുകളുടെയും റിട്ടേഡ് നയിബ് സുബേദാറിന്റെ മക്കളുമാണിവര്‍. 

ജമ്മു-കശ്മീരിലെ സാധാരണക്കാരുടെ അവകാശങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ രാജ്യദ്രോഹികള്‍ക്ക് മാപ്പുനല്‍കുന്നതിനെ അഭിനന്ദിക്കുകയും സൈനികര്‍ക്കു നേരെ ഇവര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുകയാണ് ചെയ്യുന്നതെന്നും പരാതിയില്‍ പറയുന്നു. കല്ലേറു നടത്തിയവരില്‍ നിന്നും സൈനികര്‍ക്ക് ദിവസവും മോശമായ അനുഭവമാണ് നേരിടുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം കശ്മീരിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. 

സ്വരക്ഷയ്ക്കായാണ് ഷോപ്പിയാനില്‍ കല്ലേറ് നടത്തിയവര്‍ക്കെതിരെ സൈന്യം വെടിയുതിര്‍ത്തത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.