ന്യൂദല്‍ഹി: ജനശതാബ്ദി, രാജധാനി, തുരന്തോ എക്സ്പ്രസ് ട്രെയിനുകളുടെ കോച്ചുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നു. ഒരു കോച്ചില്‍ നാലു സിസിടിവി കാമറകളാണ് സ്ഥാപിക്കുക. 23 രാജധാനി, 26 ജനശതാബ്ദി, 18 തുരന്തോ ട്രെയിനുകളുടെ കോച്ചുകളിലാണ് സിസിടിവി സ്ഥാപിക്കുക.
കോച്ചുകളുടെ രണ്ട് പ്രവേശന കവാടത്തിലും രണ്ടെണ്ണം ഗാലറിയിലുമായാണ് സ്ഥാപിക്കുകയെന്ന് ഉത്തരറെയില്‍വേ ജനറല്‍ മാനേജര്‍ വിശ്വേഷ് ചൗബേ പറഞ്ഞു. 11,000 ട്രെയിനുകളില്‍ ക്യാമറി സ്ഥാപിക്കുന്നതിനായി ഈ വര്‍ഷത്തെ കേന്ദ്രബജറ്റില്‍ 3,000 കോടി വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: