റസാഖിന് നാലു വിക്കറ്റ്; ശ്രീലങ്ക 222 ന് പുറത്ത്

Friday 9 February 2018 2:30 am IST

ധാക്ക: നാലുവര്‍ഷത്തിനുശേഷം ടീമില്‍ തിരിച്ചെത്തിയ അബ്ദുര്‍ റസാഖിന്റെ മികവില്‍ ശ്രീലങ്കയെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ 222 റണ്‍സിന് പുറത്താക്കിയ ബംഗ്ലാദേശ് തകര്‍ച്ചയിലേക്ക് നീങ്ങുന്നു. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് നാല് വിക്കറ്റിന് 56 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലാണ്. ശ്രീലങ്കന്‍ സ്‌കോറിനൊപ്പം എത്താന്‍ അവര്‍ക്കിന് 166 റണ്‍സ് കൂടി വേണം. ശേഷിക്കുന്നത് ആറു വിക്കറ്റുകള്‍ മാത്രം.

സ്റ്റമ്പെടുക്കുമ്പോള്‍ ലിറ്റണ്‍ ദാസും (24), ഹസന്‍ മിര്‍സയും (5) പുറത്താകാതെ നില്‍ക്കുകയാണ്. തമീം ഇക്ബാല്‍ (4), ഇംറുള്‍ കെയീസ് (19), മൊമിനുള്‍ ഹഖ് (0), മുഷ്ഫിക്കര്‍ റഹിം (1) എന്നിവരാണ് പുറത്തായത്്.

അബ്ദുര്‍ റസാഖ് 63 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴത്തിയതോടെയാണ് ശ്രീലങ്ക 222 റണ്‍സിന് ഓള്‍ ഔട്ടായത്. ഓപ്പണര്‍ മെന്‍ഡിസ് 68 റണ്‍സോടെ ടോപ്പ് സ്‌കോററായി. എ ആര്‍ എസ് സില്‍വയും ബാറ്റിങ്ങില്‍ തിളങ്ങി. 56 റണ്‍സുമായാണ് മടങ്ങിയത്്.ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. നിര്‍ണായകമായ രണ്ടാം ടെസ്റ്റില്‍ ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാകും. ചിറ്റഗോംഗില്‍ അരങ്ങേറിയ ആദ്യ ടെസ്റ്റ് സമനിലയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.