കേപ്ടൗണ്‍: ഇന്ത്യന്‍ കീപ്പര്‍ എം എസ് ധോണിക്ക് ചരിത്രനേട്ടം. ഏകദിനക്രിക്കറ്റില്‍ നാനൂറു ബാറ്റ്സ്മാന്മാരെ പുറത്താക്കുന്ന നാലാമത്തെ കീപ്പറെന്ന ബഹുമതി ധോണിക്ക് സ്വന്തമായി.
മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ പകരക്കാരനായ ക്യാപ്റ്റന്‍ മാര്‍ക്രമിനെ സ്റ്റമ്പ് ചെയ്തതോടെയാണ് ധോണിക്ക് ഈ നേട്ടം കൈവന്നത്. ഏകദിനത്തില്‍ നൂറിലേറെ സ്റ്റമ്പിങ്ങ് നടത്തിയ ലോകത്തെ ഏക കീപ്പറാണ് മുന്‍ ഇന്ത്യന്‍ നായകന് കൂടിയായ ധോണി.
നിലവില്‍ ഏറ്റവും കൂടുതല്‍ ബാറ്റ്സ്മാന്മാരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ്. സംഗക്കാര 482 പേരെ പുറത്താക്കി. ഓസീസിന്റെ ആദം ഗില്‍ ക്രൈസ്റ്റ് (472), ദക്ഷിണാഫ്രിക്കയുടെ മാര്‍ക്ക് ബൗച്ചര്‍ (424) എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: