കൊല്‍ക്കത്ത: വിജയത്തുടര്‍ച്ചക്കായി പോരിനിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിനെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ എടികെ കൊല്‍ക്കത്ത സമനിലിയില്‍ പിടിച്ചു നിര്‍ത്തി. സാള്ട്ടലേക്കില് നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ബാള്ഡ്വിന്സനും ബെര്‍ബറ്റോവും ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തു. ടെയ്ലറും ടോം തോര്പ്പുമാണ് കൊല്‍ക്കത്തയുടെ ഗോളുകള്‍ നേടിയത്.
ഈ സമനിലയോടെ ബ്ലാസ്റ്റേഴ്സ് 15 മത്സരങ്ങളില്‍ 21 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. അതേമസയം കൊല്‍ക്കത്ത എട്ടാം സ്ഥാനത്ത് തുടരുകയാണ്.14 മത്സരങ്ങളില്‍ അവര്‍ക്ക് 13 പോയിന്റുണ്ട്്.
വിജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് തുടക്കം മുതല്‍ തകര്‍ത്തു കളിച്ചു. എടികെ കൊല്‍ക്കത്തയും അവസരത്തിനൊത്തുയര്‍ന്നതോടെ ഇരു ഗോള്‍ മുഖത്തും പന്ത് കയറിയിറങ്ങി. മുപ്പത്തിമൂന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് നടത്തിയ ഒന്നാന്തരം നീക്കം ഗോളില്‍ കലാശിച്ചു. ഗുവോജോണ് ബാള്ഡ്വിന്സണാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്.
ഗോള്‍ വീണതോടെ എടികെ ഗോള്‍ മടക്കാനായി ഉണര്‍ന്ന് കളിച്ചു. അഞ്ചു മിനിറ്റിനുള്ളില്‍ അവര്‍ ഗോള്‍ മടക്കി. ഗോള്‍ മുഖത്തിന് ഏറെ അകലെ നിന്ന് റാന്‍ ടെയ്ലര് തൊടുത്തുവിട്ട ഗ്രൗണ്ട് ഷോട്ട് , സ്ഥാനം തെറ്റിനിന്ന ബ്ലാസ്റ്റേഴ്സ് ഗോളിയെ മറികടന്ന് വലയിയില്‍ കയറി.
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ പൊരുതിക്കളിച്ച ബ്ലാസ്റ്റേഴസിന് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സിനായിരുന്നു നേരിയ മുന്‍ തൂക്കം. ഇടവേളയ്ക്ക് ഇരു ടീമുകളും ഓരോ ഗോള്‍ നേടി ഒപ്പത്തിനൊപ്പം നിന്നു.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്്. നിരന്തരം അവര്‍ കൊല്‍ക്കത്തയുടെ പെനാല്‍റ്റി ഏരിയയില്‍ പന്തുമായി കയറിയിറങ്ങി.അമ്പത്തിയഞ്ചാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് വീണ്ടും മുന്നിലെത്തി. പരിക്കിന്റെ പിടയില്‍ നിന്ന് മോചിതനായെത്തിയ ദിമിതര്‍ ബെര്‍ബറ്റോവാണ് ഇത്തവണ കൊല്‍ക്കത്തയുടെ വല കുലുക്കിയത്്. ഗോള്‍ പോസ്റ്റിന് മുന്നില്‍ നിന്ന് ബെര്‍ബെറ്റോവ് തൊടുത്തുവിട്ട ഷോട്ട് ഇടത്തേമൂലയില്‍ കയറി നിന്നു. 2-1. പോരാട്ടം മുറുക്കിയ കൊല്‍ക്കത്ത 75-ാം മിനിറ്റില്‍ ഗോള്‍ നേടി ബ്ലാസ്റ്റേഴ്സിനൊപ്പം എത്തി. ടോം തോര്‍പ്പാണ് സ്കോര്‍ ചെയ്തത്്.
അവസാന നിമിഷങ്ങളില്‍ അധ്വാനിച്ച് കളിച്ച ബ്ലാസ്റ്റേഴ്സ് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: