എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു, കൊടിമരത്തില്‍ അടിവസ്ത്രം തൂക്കി

Friday 9 February 2018 2:30 am IST

കോതമംഗലം: എല്‍ദോ മാര്‍ ബസേലിയോസ് കോളേജില്‍ എസ്എഫ്‌ഐ അഴിഞ്ഞാട്ടം. എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും എബിവിപിയുടെ കൊടിമരത്തിലെ കൊടി നശിപ്പിച്ചശേഷം അടിവസ്ത്രം തൂക്കുകയും ചെയ്തു. ഇന്നലെ രാവിലെയാണ് സംഭവം. 

കോതമംഗലത്തെ വിവിധ കലാലയങ്ങളില്‍ എബിവിപി സ്ഥാപിച്ചിരുന്ന പോസ്റ്ററുകളും ബാനറുകളും എസ്എഫ്‌ഐക്കാര്‍ നശിപ്പിക്കുന്നത് പതിവാണ്.

ഭരണസ്വാധീനമുപയോഗിച്ച് സിപിഎം നേതൃത്വം എസ്എഫ്‌ഐയെ ക്യാമ്പസുകളില്‍ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണെന്ന് എബിവിപി നഗര്‍ സമിതി ആരോപിച്ചു. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളെ അക്രമത്തിലൂടെ ഇല്ലാതാക്കാനും  സംഘടനാ സ്വാതന്ത്ര്യത്തെ തടയുകയുമാണ് എസ്എഫ്‌ഐ ചെയ്യുന്നത്. 

വൈകിട്ടും കോളേജിനുമുന്നില്‍  എബിവിപി പ്രവര്‍ത്തകരെ  എസ്എഫ്‌ഐ ക്കാര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു.  ആക്രമണത്തില്‍ പരിക്കേറ്റ സച്ചി(19)നെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പ്രവര്‍ത്തകരാണ് ആക്രമണത്തിന് ഇരയായത്. ഇതില്‍ പ്രതിഷേധിച്ച് എബിവിപി കോതമംഗലം നഗര്‍ സമിതിയുടെ നേതൃത്വത്തില്‍ വൈകിട്ട് 5.30ന് കോതമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി. നഗര്‍ സമിതി പ്രസിഡന്റ് നന്ദു സുരേഷ്, സെക്രട്ടറി സംഗീത. എസ്. നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.