കോട്ടയം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരുവിഭാഗം ജീവനക്കാര്‍ വെള്ളിയാഴ്ച നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു. ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ബുധനാഴ്ച വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ ജീവനക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഹരിക്കുമെന്ന ഉറപ്പ് ലഭിച്ചതായി എഐബിഇഎ സംസ്ഥാന പ്രസിഡന്റ് അനിയന്മാത്യൂ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: