പെന്‍ഷന്‍ ഉടന്‍; സമരം പിന്‍വലിച്ചു

Friday 9 February 2018 2:30 am IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെന്‍ഷന്‍ കിട്ടാതെ രണ്ടു മുന്‍ ജീവനക്കാര്‍ ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കൂടിയ അടിയന്തിര യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. 

ഗതാഗതമന്ത്രിയും സംഘടനാ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. ബുധനാഴ്ചക്കു മുമ്പു പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കും. രണ്ടു ദിവസത്തിനു ശേഷം മുഖ്യമന്ത്രി നേരിട്ട് സ്ഥിതി വിലയിരുത്തും. മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍കാരുടെ സംഘടന സമരം പിന്‍വലിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.