ബാഴ്‌സ കോപ ഡെല്‍ റേ ഫൈനലില്‍

Friday 9 February 2018 7:52 am IST

വലന്‍സിയ: ബാഴ്‌സലോണ കോപ ഡെല്‍ റേ ഫൈനലില്‍ കടന്നു. ബ്രസീലിയന്‍ താരം ഫിലിപ്പെ കുട്ടിഞ്ഞോ ബാഴ്‌സയ്ക്കായി ആദ്യ ഗോള്‍ നേടിയ രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വലന്‍സിയയെ പരാജയപ്പെടുത്തിയാണ് ബാഴ്‌സ ഫൈനലില്‍ കടന്നത്. ആദ്യ പാദത്തില്‍ ന്യൂകാമ്പില്‍ ഏകപക്ഷീയമായ ഒരു ഗോളിനു ജയിച്ച ബാഴ്‌സ വലന്‍സിയയുടെ മൈതാനത്ത് മൊത്തം ഗോള്‍ എണ്ണം മൂന്നാക്കി ആധികാരികമായാണ് കലാശപ്പോരിന് ഒരുങ്ങുന്നത്.

ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു ബാഴ്‌സയുടെ രണ്ടു ഗോളുകളും പിറന്നത്. കുട്ടിഞ്ഞോ കളിയുടെ 49 ാം മിനിറ്റില്‍ ബാഴ്‌സയെ മുന്നിലെത്തിച്ചു. ലൂയിസ് സുവാരസിന്റെ ക്രോസില്‍നിന്നായിരുന്നു കുട്ടിഞ്ഞോയുടെ ഗോള്‍. ലിവര്‍പൂളില്‍നിന്നും ബാഴ്‌സയുടെ കുപ്പായത്തിലെത്തിയ ശേഷം അഞ്ചാമത്തെ മത്സരത്തിലാണ് കുട്ടിഞ്ഞോ ഗോള്‍ നേടുന്നത്. റാട്ടികിച്ചാണ് ബാഴ്‌സയുടെ രണ്ടാം ഗോള്‍ നേടിയത്. കളി തീരാന്‍ എട്ടു മിനിറ്റുകള്‍ മാത്രമുള്ളപ്പോഴായിരുന്നു റാട്ടിക്കിച്ച് ലീഡ് ഉയര്‍ത്തിയത്. ഫൈനലില്‍ വലന്‍സിയയെ ബാഴ്‌സ നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.