കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ആഭ്യന്തരം എന്ന ഉമ്മാക്കി കാട്ടി സുധാകരനെതിരെ വന്നാല്‍ കണ്ണൂരിന്റെ മണ്ണില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസിന്റേതായി പതിച്ച പോസ്റ്ററുകളില്‍ പറയുന്നു.
വളപട്ടണം പോലീസ് സ്റ്റേഷനിലുണ്ടായ സംഭവങ്ങളുടെ പേരില്‍ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിലെ പ്രതിഷേധവും പോസ്റ്ററുകളിലുണ്ട്. തനിക്കെതിരെ പോസ്റ്ററുകള്‍ പതിച്ചത് അവരുടെ സംസ്കാരമാണ് വ്യക്തമാക്കുന്നതെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു. കണ്ണൂരിലെ പോലീസ് കെട്ടിയിറക്കിയതല്ലെന്നും മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
.സുധാകരനുമായി ബന്ധപ്പെട്ട സംഭവത്തില്‍ വളപട്ടണം എസ്.ഐയ്ക്കെതിരെ നടപടിയെടുക്കുന്ന കാര്യം ഐ.ജിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ഐ.ജിയുടെ അന്വേഷണ പരിധിയിലുള്ള വിഷയമാണിത്. കെ.സുധാകരന് ഉന്നയിച്ച പരാതിയെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: