ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Friday 9 February 2018 11:32 am IST

കൊച്ചി: ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യ പ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരും ചടങ്ങില്‍ പങ്കെടുത്തു.

കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് നവനിതി പ്രസാദ് സിംഗ് വിരച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ ആറ് മുതല്‍ ജസ്റ്റിസ് ആന്റണി ഡൊമനിക്ക് കേരള ഹൈക്കോടതിയില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ആന്റണി ഡൊമനിക്കിനെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ഇറങ്ങിയത്. 

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയില്‍ അഭിഭാഷകനായി 1981 ലാണ് ആന്റണി ജെയിംസ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1986 മുതല്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. 2007 ജനുവരി 30 ന് അദ്ദേഹത്തെ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി നിയോഗിച്ചു. 2008 ഡിസംബര്‍ രണ്ടിന് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി. കഴിഞ്ഞവര്‍ഷം ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന നവനിതി പ്രസാദ് സിംഗ് വിരമിക്കുമ്ബോള്‍ ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജസ്റ്റിസായിരുന്ന ജസ്റ്റിസ് ആന്റണി ജെയിംസിന് ആക്ടിംഗ് ചീഫ് ജസ്റ്റീസിന്റെ ചുമതല നല്‍കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.