ധനകാര്യ ബില്‍ പാസായില്ല: അമേരിക്ക വീണ്ടും പ്രതിസന്ധിയിലേക്ക്

Friday 9 February 2018 12:17 pm IST

വാഷിങ്ടണ്‍: ധനകാര്യ ബില്‍ പാസാകാത്തതിനെ തുടര്‍ന്നു യുഎസില്‍ വീണ്ടും പ്രതിസന്ധി.ബില്ലിന് അംഗീകാരം കൊടുക്കേണ്ട അവഅസാന നിമിഷത്തിലും പാസാക്കാന്‍ കോണ്‍ഗ്രസിനു കഴിയാതെ വന്നതോടെയാണ് തുടര്‍ച്ചയായ രണ്ടാം മാസവും ഖജനാവ് പൂട്ടുന്നത്. ജനുവരിയില്‍ ബില്‍ സെനറ്റില്‍ പാസാക്കാന്‍ കഴിയാതെ വന്നതോട് ഭരണം മൂന്നു ദിവസം സ്തംഭിച്ചിരുന്നു.

ട്രംപ് സര്‍ക്കാരിന്റെ കുടിയേറ്റ നയത്തില്‍ പ്രതിഷേധിച്ചു ജനുവരിയില്‍ പ്രതിപക്ഷമായ ഡമോക്രാറ്റിക് പാര്‍ട്ടി സെനറ്റില്‍ സാമ്പത്തിക ബില്ലിനെതിരെ വോട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മൂന്നു ദിവസം പണമില്ലാതെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടി വന്നു. കുട്ടികളായിരിക്കുമ്പോള്‍ യുഎസിലേക്കു കുടിയേറിയ ഏഴുലക്ഷത്തിലേറെ പേര്‍ക്കു നല്‍കിയ താല്‍ക്കാലിക നിയമസാധുത ട്രംപ് ഭരണകൂടം പിന്‍വലിച്ചതാണു ഡമോക്രാറ്റുകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.