കെഎസ്ഇബി പെന്‍ഷന്‍ പ്രതിസന്ധി: ആശങ്ക വേണ്ടെന്ന് എം.എം മണി

Friday 9 February 2018 2:09 pm IST

തിരുവനന്തപുരം: കെഎസ്ഇബി പെന്‍ഷന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വൈദ്യുതമന്ത്രി എം.എം മണി. കെഎസ്ആര്‍ടിസി പോലെയല്ല കെഎസ്ഇബിയെന്നും കോടക്കണക്കിന് രൂപയുടെ ആസ്തി കെഎസ്ഇബിക്കുണ്ടെന്നും മണി വ്യക്തമാക്കി.

കെഎസ്ആര്‍ടിസിക്ക് പിന്നാലെ കെഎസ്ഇബിയും പെന്‍ഷന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് വൈദ്യുതിവകുപ്പ് മന്ത്രി എംഎം മണി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

പെന്‍ഷന്‍ ഫണ്ടിലേക്ക് അഞ്ച് വര്‍ഷമായി തുക വകയിരുത്തുന്നില്ലെന്നും പെന്‍ഷന്‍ വിതരണം അവതാളത്തിലേക്ക് നീങ്ങുകയാണെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്ത. പ്രതിസന്ധി വ്യക്തമാക്കുന്ന ബോര്‍ഡ് ചെയര്‍മാന്റെ കത്തും പുറത്തുവന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.