രാജ്യത്ത് ആദ്യമായി ബൈക്ക് ആംബുലന്‍സുകള്‍ ഗോവയില്‍

Friday 9 February 2018 3:57 pm IST

പനജി: രാജ്യത്ത് ആദ്യമായി ബൈക്ക് ആംബുലന്‍സുകള്‍ തുടങ്ങി, ഒന്നല്ല ഇരുപതെണ്ണം. അതും ഗോവയില്‍. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ബൈക്ക് ആംബുലന്‍സുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 

രണ്ട് ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടക്കം അത്യാവശ്യ ജീവന്‍രക്ഷാ ഉപകരണങ്ങളാണ് ബൈക്കുകളില്‍. ആംബുലന്‍സ് എത്താത്ത സ്ഥലങ്ങളിലും അടിന്തരമായി ശുശ്രൂഷ നല്‍കാനും ഇവ ഉപയോഗിക്കാം. വലിയ ആംബുലന്‍സുകള്‍ക്കു പകരമല്ല. അവയെ സഹായിക്കാനാണ് ബൈക്ക് ആംബുലന്‍സുകള്‍, പരീക്കര്‍ പറഞ്ഞു.

അപകടത്തില്‍ പെട്ടവര്‍ക്കും രോഗികള്‍ക്കും ഓക്‌സിജന്‍ നല്‍കാനും പ്രാഥമിക ചികില്‍സ നല്‍കാനും ഇവ ഉപയോഗിക്കാം. ഇവ ഗതാഗതക്കുരുക്കില്‍ പെടില്ല. ഇടുങ്ങിയ സ്ഥലങ്ങളില്‍ പോലും എത്തിക്കാം. നൂറ് ബൈക്ക് ആംബുലന്‍സുകള്‍ കൂടി നിരത്തിലിറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.