കശ്മീരില്‍ ഒരു ഭീകരന്‍ കൂടി കീഴടങ്ങി

Friday 9 February 2018 4:08 pm IST

ശ്രീനഗര്‍: പാക്കിസ്ഥാനില്‍ ആയുധ പരിശീലനം ലഭിച്ച യുവാവ് കീഴടങ്ങി. ജമ്മുകശ്ധമീരലെ ബദ്ഗാം സ്വദേശി ഇമ്രാന്‍ ഫറൂഖ് പാരയാണ്  കീഴടങ്ങിയത്. വാഗ അതിര്‍ത്ത വതടി പാക്കിസ്ഥാനില്‍ പോയി ആയുധ പരിശീലനം നേടിയയാളാണ് ഇയാള്‍. ലഷ്‌കര്‍-ഇ-തൊയ്ബയിലെ ഹന്‍സല്ല അദ്നാന്‍, മാലിക് സാബ് എന്നിവരുടെ കീഴിലായിരുന്നു ഇമ്രാന്‍ ഫറൂഖിന്റെ് പരിശീലനം. ചെറിയ ആയുധങ്ങളും ബോംബുകളും നിര്‍മിക്കുന്നതിനാവശ്യമായ പരിശീലനമാണ് ഇയാള്‍ക്ക് ലഭിച്ചത്.

കുറഞ്ഞ കാലം കൊണ്ട് നിരവധി യുവാക്കളാണ് ഭീകരവാദം ഉപേക്ഷിച്ച് വീടുകളിലേക്ക് മടങ്ങിയത്. ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നയം ജിഹാദിനിറങ്ങിയവരെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഭീകരരേയും അവരുടെ കമാന്‍ഡര്‍മാരെയും തുടച്ചു നീക്കാന്‍ തീരുമാനിച്ച് സൈന്യം ആരംഭിച്ച പദ്ധതിയായ ഓപ്പറേഷന്‍ ഓള്‍ ഔട്ട് നിരവധി ഭീകരരെ കൊലപ്പെടുത്തിയിരുന്നു. കശ്മീരിലെ കൊടും ഭീകരരും കമാന്‍ഡര്‍മാരും കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ഇത് ഭീകരവാദികള്‍ക്ക് വലിയ ഭീഷണിയാകുന്നുണ്ട് .

കീഴടങ്ങാന്‍ തയ്യാറുള്ളവരെ അനുഭാവത്തോടെ പരിഗണിക്കുന്നതും ഫലം കാണുന്നുണ്ട്. മാതാപിതാക്കളെക്കൊണ്ട് ഭീകരപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞ മക്കളെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നതിലൂടെയാണ് ഇത് സാദ്ധ്യമാകുന്നത്. മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ കീഴടങ്ങുകയേ പോം വഴിയുള്ളൂവെന്ന് കുടുംബങ്ങള്‍ക്ക് മനസിലാകുന്നത് സൈന്യത്തിന്റെ പ്രവര്‍ത്തനം എളുപ്പമാക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം 218 ഭീകരരെയാണ് സൈന്യം കൊലപ്പെടുത്തിയത്.കഴിഞ്ഞ ഏഴുവര്‍ഷമായുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഭീകരരോട് യാതൊരു ദാക്ഷിണ്യവും പാടില്ലെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ നല്‍കിയതിനെ തുടര്‍ന്നാണ് സൈന്യം ശക്തമായ നടപടികളെടുത്തത്.സബ്സര്‍ അഹമ്മദ് ഭട്ട്, അബു ദുജാന തുടങ്ങിയ കൊടും ഭീകരരും കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.