ന്യൂദല്‍ഹി: പരീക്ഷാപ്പേടി എങ്ങനെ മാറ്റാം, എങ്ങനെ സമ്മര്‍ദ്ദമില്ലാതെ പരീക്ഷ എഴുതാം തുടങ്ങിയ കാര്യങ്ങൡ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ഥികളോട് സംവദിക്കുന്നു. ഈ മാസം 16ന് രാവിലെ 11 മണിക്കാണ് പരിപാടി. ദൂരദര്ശന് സംപ്രേഷണം ചെയ്യുന്നുണ്ട്.
പരീക്ഷാ പേ ചര്‍ച്ചയെന്ന പരിപാടി കോളേജുകളിലും സ്കൂളുകളിലും ഐഐടികളിലും കാണിക്കണമെന്നാവശ്യപ്പെട്ട് യുജിസി എല്ലാ സര്‍വ്വകലാശാലകള്‍ക്കും കേന്ദ്രം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കത്തെഴുതിയിട്ടുണ്ട്.
ദല്‍ഹി തല്‍ക്കത്തോറ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക. മുന്‍പ് മന് കീ ബാത്തിലും മോദി ഈ വിഷയം അവതരിപ്പിച്ചിരുന്നു. പരീക്ഷാപ്പേടി അകറ്റുന്നതു സംബന്ധിച്ച് മോദി ‘എക്സാം വാര്യേഴ്സ്’ എന്ന പുസ്തകം എഴുതിയിരുന്നു. അത് കഴിഞ്ഞാഴ്ചയാണ് പ്രകാശനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: