യുപിയിലും ബീഹാറിലും മാര്‍ച്ച് 11ന് ഉപതെരഞ്ഞെടുപ്പ്

Saturday 10 February 2018 2:45 am IST

ലഖ്‌നൗ: ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലെ അഞ്ച് ലോക്‌സഭ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലും മാര്‍ച്ച് 11ന് വോട്ടെടുപ്പ് നടക്കും. 14ന് ഫലം പ്രഖ്യാപിക്കും. 

ഉത്തര്‍പ്രദേശിലെ ഫുല്‍പൂര്‍, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലും, ബീഹാറിലെ ആരാരിയ, ഭാബുവ, ജെഹനാബാദ് എന്നീ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഈ മാസം 20നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. 23 വരെ പിന്‍വലിക്കാം.  

യുപിയിലെ ഗോരഖ്പൂര്‍, ഫൂല്‍പുര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എംപിമാരായ യോഗി ആദിത്യനാഥ്, കേശവ് പ്രസാദ് മൗര്യ എന്നിവര്‍ സംസ്ഥാന മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.