മാലദ്വീപ്: ഇന്ത്യയുമായി ഏറ്റുമുട്ടലിന് ഇല്ല-ചൈന

Saturday 10 February 2018 2:45 am IST

ബീജിങ്: മാലദ്വീപിലെ പ്രതിസന്ധി എങ്ങനെ പരിഹരിക്കണമെന്ന കാര്യം ഇന്ത്യയുമായി ചര്‍ച്ച ചെയ്തുവരികയാണെന്ന് ചൈന.  മാലദ്വീപിന്റെ പേരില്‍ ഇന്ത്യയുമായി ഇനിയുമൊരു ഏറ്റുമുട്ടലിന് സന്നദ്ധമല്ലെന്നും ചൈന സൂചിപ്പിച്ചു. മാലദ്വീപില്‍ പുറത്തു നിന്നുള്ള ഇടപെടല്‍ വേണ്ടെന്നാണ് ചൈനയുടെ നിലപാട്, (ഇന്ത്യ അവിടെ സൈനികമായി ഇടപെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.)

 പ്രശ്‌നം പരിഹരിക്കാന്‍ ചൈനീസ് അധികൃതര്‍ ഇന്ത്യന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ധോക്‌ലാം പോലുള്ള പ്രശ്‌നമായി ഇത് വളരാനും ഇന്ത്യയുമായി ഏറ്റുമുട്ടലില്‍ കലാശിക്കാനും ചൈനക്ക് താല്പ്പര്യമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.