ചന്ദന്‍ ഗുപ്ത കൊലപാതകം : ഒരു പ്രതികൂടി കീഴടങ്ങി

Saturday 10 February 2018 2:45 am IST

കസന്‍ഗഞ്ച് : ഉത്തര്‍പ്രദേശില്‍ റിപ്പബ്ലിക് ദിന റാലിക്കിടെ ചന്ദന്‍ ഗുപ്ത കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു പ്രതികൂടി കോടതിയില്‍ കീഴടങ്ങി. ആസിഫ് ജിംവാല എന്നയാളാണ് യുപി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ കീഴടങ്ങിയത്. പ്രതിയെ ജയിലിലേക്ക് അയച്ചെന്ന് പോലീസ് സൂപ്രണ്ട് പീയുഷ് ശ്രീവാസ്തവ അറിയിച്ചു.

റിപ്പബ്ലിക് ദിനത്തിലെ മോട്ടോര്‍ സൈക്കിള്‍ റാലിയില്‍ പങ്കെടുക്കവേ വെടിയേറ്റാണ് ഗുപ്ത മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കസ്ഗഞ്ചില്‍  വര്‍ഗ്ഗീയകലാപം ഉണ്ടായി. കലാപകാരികള്‍ രണ്ട് ബസ്സുകളും, ഒരു കാറും മൂന്ന് കടകളും അഗ്നിക്കിരയാക്കി. 

ഗുപ്തയെ വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് പോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെടുത്തു. കൂടാതെ മുഖ്യപ്രതി ഉള്‍പ്പടെ രണ്ടു പേര്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.