കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ടാങ്ക് വേധ മിസൈല്‍ പ്രയോഗിക്കുന്നു

Saturday 10 February 2018 2:45 am IST

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വീര്യം  കൂടിയ ആയുങ്ങള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തിയെ പാക് സൈന്യം അതിര്‍ത്തിയില്‍ നടത്തിയ ആക്രമണങ്ങളില്‍ യുഎസ് നിര്‍മ്മിത ടാങ്ക് വേധ മിസൈലുകളാണ് ഉപയോഗിച്ചത്.

ഒരാഴ്ചയ്ക്കിടെയുണ്ടായ വെടിനിര്‍ത്തല്‍  ലംഘനത്തിലും തിരിച്ചടിയിലും 10 പാക് സൈനികരും, 9 ഇന്ത്യന്‍ സൈനികരുമാണ് കൊല്ലപ്പെട്ടത്. യുഎസ് ടൗ-2 ടാങ്ക് വേധ മിസൈലല്‍ ഉപയോഗിച്ചാണ് ഈ ആക്രമണം നടത്തിയത്. കൂടാതെ രജൗരി, പൂഞ്ച് സെക്ടറുകളിലെ ആര്‍മിബങ്കറുകളെ ലക്ഷ്യമിട്ട് 120 എംഎം  മോര്‍ട്ടാറുകളും പാക് സൈന്യം പ്രയോഗിച്ചിട്ടുണ്ട്. 

വെടിനിര്‍ത്തല്‍ കരാറുകള്‍ ശക്തമായ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളുടേയും സൈനിക ഡയറക്ടര്‍ ജനറല്‍മാര്‍ കഴിഞ്ഞ ചൊവ്വാഴ്ച ശ്രീനഗറില്‍ വെച്ച് കൂടിക്കാഴ്ചയും നടത്തി.  മിസൈല്‍ അക്രമണത്തിലാണ് ക്യാപ്റ്റന്‍ കപില്‍ കുണ്ടു ഉള്‍പ്പടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. 

അതിര്‍ത്തിയില്‍ നിരന്തരമായുള്ള പ്രകോപനങ്ങളും നിയന്ത്രണ രേഖയിലെ നുഴഞ്ഞു കയറ്റങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.