ഗുരുദര്‍ശനം അസ്പൃശ്യതകള്‍ക്ക് എതിര്: ചെന്നിത്തല

Saturday 10 February 2018 2:00 am IST

 

അരുവിപ്പുറം: ഗുരുദേവദര്‍ശനങ്ങള്‍ എല്ലാ അസ്പൃശ്യതകള്‍ക്കും എതിരായിരുന്നൂവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അരുവിപ്പുറം പ്രതിഷ്ഠയുടെ 130-ാം വാര്‍ഷികാചാരണത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

  മനുഷ്യന് സ്വയം മാറാനും കണ്ടെത്താനും കഴിയുമ്പോഴാണ് സമൂഹം മാറുന്നത്. ഇതിനുള്ള ഊര്‍ജ്ജമാണ് ഗുരു പകര്‍ന്നത്. സമഭാവനയാണ് ഗുരുദര്‍ശനത്തിന്റെ കാതല്‍. അതുകൊണ്ട് കൂടിയാണ് ഗുരുദര്‍ശനം കാലാതീതമാവുന്നത് - ചെന്നിത്തല പറഞ്ഞു ഏഴാച്ചേരി രാമചന്ദ്രന്‍അധ്യക്ഷനായിരുന്നു. ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, റൂറല്‍ എസ്പി പി.അശോക്കുമാര്‍, നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍പേഴ്സണ്‍ ഡബ്ള്യൂ.ആര്‍.ഹീബ,  ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍നാഗപ്പന്‍, അരുവിപ്പുറം പ്രചാരസഭാ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ വണ്ടന്നൂര്‍സന്തോഷ് എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.