മെത്രാഭിഷേകം നാളെ

Saturday 10 February 2018 2:49 am IST


ആലപ്പുഴ: ആലപ്പുഴ രൂപത പിന്തുടര്‍ച്ചാവകാശമുള്ള സഹായ മെത്രാനായി ഡോ. ജെയിംസ് റാഫേല്‍ ആനപ്പറമ്പില്‍ (55) നാളെ അഭിഷിക്തനാകും. കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് സഹായ മെത്രാനായി ഇദ്ദേഹത്തെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്. നാളെ രണ്ടിന് അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയില്‍ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരിക്കും ചടങ്ങുകള്‍. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, കൊല്ലം ബിഷപ് ഡോ. ചാണ്ടി തൊമ്മന്‍, തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ഡോ. സൂസപാക്യം, തിരുവല്ല ആര്‍ച് ബിഷപ്പ് തോമസ് മാര്‍ കുറിലോസ്, മന്ത്രിമാരായ തോമസ് ഐസക്, പി. തിലോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.