ആലപ്പുഴ: എസ്എന്‍ഡിപിയോഗം അമ്പലപ്പുഴ യൂണിയന്റെ ആഭിമുഖ്യത്തില്‍ മെരിറ്റ് ഈവനിങും പ്രതിഭകളെ ആദരിക്കലും 11ന് വൈകിട്ട് നാലിന് തുമ്പോളി എസ്എന്‍ ഗുരുമന്ദിര ഓഡിറ്റോറിയത്തില്‍ നടക്കും. എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അദ്ധ്യക്ഷനാകും. പൊതുസമ്മേളനം മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും. പിജി വിദ്യാര്‍ത്ഥികള്‍ക്കുള്ള ആര്. ശങ്കര്‍ മെമ്മോറിയല്‍ അവാര്‍ഡും ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കുള്ള പി.കെ. മഹീധരന്‍ മെമ്മോറിയല്‍ അവാര്‍ഡും മന്ത്രി വി.എസ്. സുനില്‍കുമാര്‍ വിതരണം ചെയ്യും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയാകും. കെ.ഭാസി, വി. രാജേന്ദ്രന്, പി.വി. വേണുഗോപാല്‍, സന്ധ്യാസിജു, ടി.കെ. ദിലീപ്കുമാര്, സുരേഷ് ശാന്തി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഷോളി സിദ്ധകുമാര്‍, കെ.ജെ. പ്രവീണ്‍, പാര്‍വ്വതി സംഗീത് എന്നിവര്‍ സംസാരിക്കും. യൂണിയന് സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന് സ്വാഗതവും യോഗം ബോര്‍ഡംഗം പി.വി. സാനു നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: