വേനല്‍ ചൂടിനാശ്വാസമായി മഴ പകര്‍ച്ച വ്യാധികളെ പേടിക്കണം

Friday 9 February 2018 2:30 am IST

സംസ്ഥാനത്ത് ഏറ്റവും കടുത്ത ചൂട് അനുഭവിക്കുന്ന പാലക്കാട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ വലിയ ആശ്വാസമായി. ചൂട് രണ്ട് ടിഗ്രി കുറഞ്ഞെന്ന് അധികൃതര്‍. 

    ഒപ്പം പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുമെന്ന ആശങ്കയും. പകര്‍ച്ചവ്യാധി പിടിപെട്ട് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 741 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടിയത്.

ചെങ്കണ്ണ്, ചിക്കന്‍പോക്സ്, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ചരും ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്നുണ്ട്. ഇതിലേറെയും കുട്ടികളാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍ വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ചികിത്സക്കെത്തുന്നവരുടെ കണക്കാണിത്. 

    ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതും മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതും ഇവിടെ ചികിത്സക്കായി എത്തുന്നവരെ കുഴയ്ക്കുന്നു. ഒപി വാര്‍ഡുകളില്‍ രാവിലെ മുതല്‍ നീണ്ട ക്യൂവാണ് രൂപപ്പെടുന്നത്. പലരും ഇവിടെ ക്യൂ നിന്ന് തളര്‍ന്ന് വീഴുന്നതും പതിവാണ്. ജീവനക്കാരുടെ എണ്ണത്തില്‍ ഉള്ള കുറവും ഇവിടെ എത്തുന്ന രോഗികളെ വലയ്ക്കുന്നു. ഇതിനാല്‍ കൂടുതല്‍പണം നല്‍കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണു സാധാരണക്കാര്‍. 

    ചൂടു കൂടിയതോടെ പല മേഖലകളിലും വരള്‍ച്ചയും അനുഭവപ്പെട്ടു തുടങ്ങി. പൊടി ശല്യവും വര്‍ധിച്ചു. ഇതിനിടെയാണ് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നു. 32മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിട്ടുണ്ട്. പകല്‍ച്ചൂട് ഉയര്‍ന്നതു വിവിധ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കും ദുരിതമായി. നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്നവരെയാണു ഇതു കൂടുതലായി ബാധിച്ചിരിക്കുന്നത്.

    കഠിനമായി ചടുള്ള സമയങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന മഴ നനയുന്നതും പലവിധ പകര്‍ച്ച വ്യാധികള്‍ ബാധിക്കാന്‍ കാരണമാകുന്നു. തുടര്‍ച്ചയായി മഴ പെയ്തില്ലെങ്കില്‍ പകര്‍ച്ച വ്യാധികള്‍ വ്യാപാകമാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.