കുടിശ്ശിക: സഹ. സ്ഥാപനങ്ങളുമായി ധാരണയുണ്ടാക്കണമെന്ന് കരാറുകാര്‍

Saturday 10 February 2018 2:45 am IST

കോഴിക്കോട്: ചെറുകിട, ഇടത്തരം കരാറുകാരുടെ കുടിശ്ശിക തീര്‍ക്കാന്‍ സഹകരണ സ്ഥാപനങ്ങളുമായി ധാരണയുണ്ടാക്കണമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍. കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കാന്‍ സഹകരണ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതുപോലെ സംവിധാനം ഒരുക്കണം. കുടിശ്ശിക തീര്‍ത്തും നല്‍കണം. കുടിശ്ശിക ഇല്ലാത്ത സ്ഥിതി നിലനിര്‍ത്തിയാല്‍ മാത്രമെ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും ഗുണമേന്മയില്‍ ശ്രദ്ധിക്കാനും കഴിയൂ. 

കുടിശ്ശിക വരുത്തി, കരാറുകാരെ കടക്കെണിയിലാക്കുന്നത് അവസാനിപ്പിക്കാതെ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗ്ഗീസ് കണ്ണമ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ ഭാരവാഹികളായ ടി. അശോകന്‍, സി. സജീഷ്, വി.എ. ലത്തീഫ്, പി.എ. നളിനാക്ഷന്‍, കെ. അനില്‍ കുമാര്‍, ടി.ടി. ജയദേവന്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.