തിരുവനന്തപുരം: അന്താരാഷ്ട്ര ജൈവവൈവിധ്യ കോണ്‍ഗ്രസ്സ് ഒക്ടോബര്‍ 4 മുതല്‍ 6 വരെ ഡെറാഡൂണില്‍ നടക്കും. ‘ജൈവവൈവിധ്യം പാരിസ്ഥിതിക നാഗരികതയ്ക്ക്: വസുധൈവകുടുംബകം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.
അന്താരാഷ്ട്ര സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, വുമണ്‍ കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ്, സിവില്‍ സൊസൈറ്റി മീറ്റുകള്‍, ശില്പശാലകള്, ദേശീയഫോട്ടോഗ്രഫി പ്രദര്‍ശനം, ഡോക്യുമെന്ററി ഫിലിം പ്രദര്‍ശനം തുടങ്ങി നിരവധി പരിപാടികള്‍ അരങ്ങേറും. ലോകമെങ്ങുനിന്നും എത്തുന്ന ആയിരത്തിലേറെപ്പേര്‍ കോണ്‍ഗ്രസ്സിന്റെ ഭാഗമാകും.
അക്കാദമിക് രംഗത്തെ പ്രമുഖര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, സിറ്റിസണ്‍ സയന്റിസ്റ്റുകള്‍, കര്‍ഷകര്‍, കാര്‍ഷികരംഗത്തെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വ്യത്യസ്തസാമൂഹ്യവിഭാഗങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ കോണ്ഗ്രസ്സിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: