ജനങ്ങളോടും പരിസ്ഥിതിയോടും സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം: പരിസ്ഥിതി സമിതി

Friday 9 February 2018 9:02 pm IST

 

കണ്ണൂര്‍: ജനങ്ങളോടും പരിസ്ഥിതിയോടും സംസ്ഥാന സര്‍ക്കാര്‍ കാണിച്ചുവരുന്ന അവഗണനയും നീതിനിഷേധവും അവസാനിപ്പിക്കണമെന്നും പയ്യന്നൂര്‍ പുഞ്ചക്കാട് നിര്‍ദ്ദിഷ്ട പെട്രോളിയം സഭരണപദ്ധതി ഉപേക്ഷക്കണമെന്നും ജില്ലാ പരിസ്ഥിതിസമിതി ആവശ്യപ്പെട്ടു.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ പുഞ്ചക്കാട് കഴിഞ്ഞമാസം നടത്തിയ ഇഐഎ റിപ്പോര്‍ട്ടിന്‍മേലുള്ള പൊതുവിചാരണയില്‍ ജനങ്ങള്‍ ഒന്നാകെ എതിര്‍ത്ത പെട്രോളിയം സംഭരണ പദ്ധതി എന്ത് വിലകൊടുത്തും നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോട് കാട്ടുന്ന വെല്ലുവിളിയാണ്. പബ്ലിക് ഹിയറിങ്ങിന്റെ അധ്യക്ഷനായ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കേണ്ടത്. എന്നാല്‍ വിനാശകരമായ പദ്ധതികള്‍ ജനങ്ങളുടെ മേല്‍ ഏകാധിപത്യ രീതിയില്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.

യോഗത്തില്‍ സി.വിശാലാക്ഷന്‍, അഡ്വ.വിനോദ് പയ്യട, ആശ ഹരി, ദേവദാസ് തളാപ്പ്, ഹരി ചക്കരക്കല്ല് തുടങ്ങിയവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.