കണ്ണൂര്‍: കേരള അക്വാഫാര്‍മേഴ്സ് ഫെഡറേഷന് സംസ്ഥാന സമ്മേളനം ഇന്ന് കണ്ണൂരില്‍ ആരംഭിക്കുമെന്ന് ഫെഡറേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്നും നാളെയുമായി ദേശീയ ജലകൃഷി വികസന സെമിനാറും 12 ന് സംസ്ഥാന പ്രതിനിധി സമ്മേളനവും നടക്കും. സെമിനാര്‍ ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന് കടന്നപ്പളളി അധ്യക്ഷത വഹിക്കും. മേയര്‍ ഇ.പി.ലത, പി.കെ.ശ്രീമതി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് എന്നിവര്‍ സംബന്ധിക്കും. ഭരതം ഹെറിറ്റേജില്‍ നടക്കുന്ന സമ്മേളനത്തിലും സെമിനാറിലും 400 പ്രതിനിധികള്‍ പങ്കെടുക്കും. വിവിധ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുളള പ്രമുഖ ശാസ്ത്രഞ്ജരും വിദ്യാര്‍ത്ഥികളും പങ്കെടുക്കും.
12ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. ഫെഡറേഷന് പ്രസിഡണ്ട് ടി.പുരുഷോത്തമന് അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് കെ.വി.സുമേഷ്, ടി.പുരുഷു, സി.സുരേശന്, എം.റൗഫ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: