ഫിലിം ഡയരക്‌റ്റേഴ്‌സ് ക്ലബ്ബ് ഉദ്ഘാടനം ഏപ്രിലില്‍

Friday 9 February 2018 9:28 pm IST

 

കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സംവിധായകരുടെയും മുഖ്യ സഹസംവിധായകരുടെയും കൂട്ടായ്മായ നോര്‍ത്ത് മലബാര്‍ ഫിലിം ഡയരക്‌റ്റേഴ്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം ഏപ്രില്‍ ആദ്യവാരം പയ്യന്നൂരില്‍ നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് മലയാള സിനിമയുടെയും ഉത്തര മലബാറിലെ സിനിമാ പ്രവര്‍ത്തകരുടെയും ആധികാരിക വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സോവനീര്‍ പ്രസിദ്ധീകരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ക്ലബ്ബ് ഭാരവാഹികളായ പി.വി.ഗോവിന്ദന്‍, ശ്രീജിത്ത് പാലേരി, ദിരീഷ് കുന്നുമ്മല്‍, ടി.കെ.സന്തോഷ്, ജിനേഷ് കുമാര്‍ എരമം തുടങ്ങിയവര്‍ സംബന്ധിച്ചു.

മേഖലാ കണ്‍വെന്‍ഷന്‍ നാളെ

കണ്ണൂര്‍: കണ്‍സ്ട്രക്ഷന്‍ എക്യപ്‌മെന്റ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കണ്ണൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ നാളെ രാവിലെ 10.30 ന് കണ്ണൂര്‍ ജവാഹര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കാടാച്ചിറ ബാബു ഉദ്ഘാടനം ചെയ്യും. കെ.കെ.മമ്മു അധ്യക്ഷത വഹിക്കും. എം.കെ.നിഷാന്ത്, വി.കെ.സജയ്, പി.കെ.ഷാജി, ജി.സന്തോഷ്, കെ.കെ.മമ്മു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.