ജോയിന്റ് ആര്‍ടി ഓഫീസ് ; മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ കെട്ടിട പരിശോധന നടത്തി

Friday 9 February 2018 9:29 pm IST

 

ഇരിട്ടി: ഇരിട്ടി താലൂക്കിനായി അനുവദിച്ച ജോയിന്റ് ആര്‍ടി ഓഫീസ് പ്രവര്‍ത്തിപ്പിക്കുവാന്‍ ആവശ്യമായ കെട്ടിട സൗകര്യം പരിശോധിക്കാനായി വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇരിട്ടയിലെത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള വനിതാ ഹോസ്റ്റലിന്റെ മുകളിലത്തെ നില സംഘം പരിശോധിച്ചു. കൂടാതെ ടൗണില്‍ തന്നെയുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടം, മോട്ടോര്‍ വാഹനവകുപ്പ് െ്രെഡവിംഗ് ടെസ്റ്റ് നടത്തുന്ന മൈതാനത്തിനു സമീപമുള്ള ഇരുനില കെട്ടിടം എന്നിവ പരിശോധിച്ച സംഘം ഉടനെ സര്‍ക്കാരിന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നാകുമെന്ന് അറിയിച്ചു.

ജോയിന്റ് ആര്‍ടിഒ കെ.രാധാകൃഷ്ണന്‍, അസി.എംവിഐ റിയാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ, കെ.ശ്രീധരന്‍, ബിനോയ് കുര്യന്‍, അജയന്‍ പായം, െ്രെഡവിങ് സ്‌കൂള്‍ പ്രതിനിധികളായ ഇ.കെ.സോണി, കെ.പി,ബാബു, അബ്ദുള്‍ നിസാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.