പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും പൂര്‍വ അദ്ധ്യാപകരെ ആദരിക്കലും ഇന്ന്

Friday 9 February 2018 9:30 pm IST

 

ഇരിട്ടി: ഇരിട്ടി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും പൂര്‍വ അധ്യാപകരെ ആദരിക്കലും ഇന്ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അറുപതാണ്ട് പിന്നിടുന്ന സ്‌കൂളില്‍ നിന്നും ഈ കാലയളവില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കാം. ഇതോടൊപ്പം ഈ കാലയളവില്‍ സ്‌കൂളില്‍ നിന്നും പിരിഞ്ഞുപോയ അദ്ധ്യാപകരെ ആദരിക്കല്‍ ചടങ്ങും നടക്കും. സംഗമത്തിന്റെ ഭാഗമായുള്ള വിളംബര റാലി ഇന്ന് രാവിലെ 10 മണിക്ക് ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും ആരംഭിച്ച് കീഴൂര്‍, ഇരിട്ടി ടൗണ്‍, നേരംമ്പോക്ക് വഴി ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സമാപിക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ അധ്യാപകര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കലാസാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ വിളംബര റാലിയില്‍ പങ്കാളികളാകും.    

ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ഈ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും മന്ത്രിയുമായ കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. പൂര്‍വ അദ്ധ്യാപകരെ നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍ ആദരിക്കും. ആദ്യബാച്ചിലെ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി.പി,ഉസ്മാന്‍ ആദരിക്കും. ഉച്ചക്ക് ശേഷം 2 മണിക്ക് നടക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥി പ്രതിഭാ സംഗമം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് എന്‍.ടി.റോസമ്മ ഉദ്ഘാടനം ചെയ്യും. സിനിമാ സംവിധായകന്‍ തോമസ് ദേവസ്യ പ്രതിഭകളെ ആദരിക്കും.  

പത്രസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ സന്തോഷ് കോയിറ്റി, പി.പി.ഉസ്മാന്‍, പി.ഹരീന്ദ്രന്‍, എം.സുരേശന്‍, പി.വി.ശശീന്ദ്രന്‍, എം.ബാബു, അസീസ് പാലാക്കി, റുബീന റഫീഖ്, വി.പി.സതീശന്‍ എന്നിവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.