തലശ്ശേരി: ദേശീയ നിയമസേവന അതോറിറ്റിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം സംസ്ഥാന നിയമസേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് നാഷണല്‍ ലോക് അദാലത്ത് നടക്കും. ഇതിന്റെ ഭാഗമായി ജില്ലയില്‍ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ കോടതികളില്‍ ലോക് അദാലത്തുകള്‍ നടക്കും.
1887 സിവില്‍ കേസുകള്‍ ഇന്ന് പരിഗണിക്കും. ഇതുകൂടാതെ വിവിധ കോടതികളിലായി 56 ലാന്റ് അക്വിസിഷന്‍ കേസുകള്‍, 763 ക്രിമിനല്‍ കേസുകള്‍, 1310 ചെക്ക് കേസുകള്‍, 433 കുടുംബ കേസുകള്‍, 49 ഇലക്ട്രിസിറ്റി നഷ്ടപരിഹാരക്കേസുകള്, 59 വസ്തു രജിസ്ട്രേഷന് കേസുകള്‍, 165 ബാങ്ക് റിക്കവറി കേസുകള്‍, 10 ലേബര്‍ കോടതി കേസുകള്‍, 749 വാഹനാപകട നഷ്ടപരിഹാരക്കേസുകള്, 4796 ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി മുമ്പാകെ ഫയല്‍ ചെയ്ത കേസുകള്‍ എന്നിവയടക്കം 10277 കേസുകളാണ് ഇന്ന് പരിഗണിക്കുക. കോടതികളില്‍ നിലവിലുള്ള സിവില്‍ കേസുകള്‍ക്ക് പുറമേ ഇന്‍ഷുറന്‍സ്, ബാങ്ക്, തൊഴില്‍ തര്‍ക്കങ്ങള്‍, വസ്തു രജിസ്ട്രേഷന്, ഇലക്ട്രിസിറ്റി എന്നിവ സംബന്ധിച്ച കേസുകളും അദാലത്തില്‍ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: