പഴയങ്ങാടി പാലത്തില്‍ വിള്ളല്‍: ജനങ്ങള്‍ ആശങ്കയില്‍

Friday 9 February 2018 9:31 pm IST

 

പഴയങ്ങാടി: പഴയങ്ങാടി പാലത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത് ജനങ്ങളെ ആശങ്കയിലാക്കി. ജില്ലയിലെ ഏറെ പഴക്കം ചെന്ന പാലങ്ങളിലൊന്നാണ് പഴയങ്ങാടി പാലം. കഴിഞ്ഞ വര്‍ഷം താവം ഭാഗത്തേക്കുള്ള പാനലുകള്‍ക്കിടയില്‍ വിള്ളല്‍ വന്നതിനെ തുടര്‍ന്ന് അരക്കോടി ക രൂപയോളം ചെലവഴിച്ച് അറ്റകുറ്റപ്പണികള്‍ നടത്തിയാണ് പാലം ഗതാഗതയോഗ്യമാക്കിയത്. ഇപ്പോള്‍ ഈ ഭാഗത്തും പഴയങ്ങാടി ഭാഗത്തുമാണ് വിള്ളലുകള്‍ രൂപപ്പെട്ടത്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാലത്തിന് സുരക്ഷാ ഭീഷണി നേരിടുന്നത് മേഖലയില്‍ കടുത്ത യാത്രാദുരിതം സൃഷ്ടിക്കും.

ആധുനിക ബോട്ട്‌ജെട്ടി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുഴയില്‍ പാലത്തോട് ചേര്‍ന്ന് പൈലിങ്ങ് പ്രവൃത്തികള്‍ നടക്കുന്നുണ്ട്. ഇതിന് ശേഷമാണ് പാലത്തില്‍ വിള്ളല്‍ കൂടിയതെന്ന് നാട്ടുകാര്‍ പറയുന്നു. പാലത്തിന്റെ തൂണുകളുടെയും സ്ലാബുകളുടെയും കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കമ്പി പുറത്തുകാണുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. അടിയന്തിരമായി പാനം പുതുക്കുപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.