ശ്യാംപ്രസാദ് കുടുംബസഹായനിധി കൈമാറി ഭാരതത്തില്‍ ദേശവിരുദ്ധ ശക്തികളുടെ പടപ്പുറപ്പാട് ശക്തം: എസ്.സേതുമാധവന്‍

Friday 9 February 2018 9:31 pm IST

 

കണ്ണവം: ഭാരതത്തില്‍ ദേശവിരുദ്ധ ശക്തികളുടെ പടപ്പുറപ്പാട് മഹാഭാരത യുദ്ധസമാനമാണെന്നും അത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കണ്ണവത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്യാംപ്രസാദിന് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നും ദേശവിരുദ്ധ ശക്തികളോടുള്ള ധര്‍മ്മയുദ്ധത്തില്‍ ആത്യന്തിക വിജയം ദേശീയ പ്രസ്താനങ്ങള്‍ക്കായിരിക്കുമെന്നും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനും അഖില ഭാരതീയ കാര്യകാരി മണ്ഡലിലെ പ്രത്യേക ക്ഷണിതാവുമായ എസ്.സേതുമാധവന്‍ അഭിപ്രായപ്പെട്ടു. കണ്ണവത്ത് പോപ്പുലര്‍ ഫ്രണ്ട് സംഘം വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാംപ്രസാദിന്റെ കുടുംബസഹായ നിധി വീട്ടിലെത്തി മാതാപിതാക്കള്‍ക്ക് കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ സഹ പ്രാന്ത പ്രചാരക് എസ്.സുദര്‍ശനന്‍, പ്രാന്ത സേവാപ്രമുഖ് ആര്‍.വിനോദ്, പ്രാന്ത കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി, വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, ജില്ലാ സഹസംഘചാലക് ശ്രീകുമാരന്‍ മാസ്റ്റര്‍, ജില്ലാ കാര്യവാഹക് കെ.പ്രമോദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.