കോഴിക്കോട്: കോഴിക്കോട് നടക്കുന്ന മുസ്ലീം ലീഗ് നേതൃയോഗത്തില്‍ പാര്‍ട്ടിക്കെതിരായ ആക്രമണങ്ങള്‍ കോഴിക്കോട് ചേരുന്ന സംസ്ഥാന എക്സിക്യുട്ടീവ് ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാവിലെ യോഗത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. വിനാശകരമായ ആക്രമണമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയെ പാര്‍ട്ടിയുടേതല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുന്നതും ചര്‍ച്ചയ്ക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു. ആരുടെയും പേരെടുത്ത് പറയാന്‍ താനില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം അടുത്തിടെ സംസ്ഥാനത്തെ രാഷ്ട്രീയ ചര്‍ച്ചകളില്‍ വന്ന പോയിന്റുകളും പ്രവണതകളും ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞു.
ഭൂവിനിയോഗ ബില്ല് നേതൃയോഗം ചര്‍ച്ച ചെയ്യില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേന്ദ്രമന്ത്രി ഇ. അഹമ്മദ്, എം.പിമാര്‍, സംസ്ഥാന മന്ത്രിമാര്‍, എം.എല്‍.എമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍, തെരഞ്ഞെടുക്കപ്പെട്ട ജില്ലാ നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: