സഹകരണ കോണ്‍ഗ്രസ്സ് ഇന്ന് ആരംഭിക്കും

Friday 9 February 2018 9:33 pm IST

 

കണ്ണൂര്‍: എട്ടാമത് സഹകരണ കോണ്‍ഗ്രസ്സ് ഇന്ന് കണ്ണൂരില്‍ ആരംഭിക്കും. രാവിലെ 10 മണിക്ക് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ.ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ സഹകരണ സന്ദേശം നല്‍കും. മന്ത്രി മാത്യു ടി.തോമസ്, എംഎല്‍എമാരായ ഒ.രാജഗോപാല്‍, കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി എംപി തുടങ്ങിയവര്‍ സംസാരിക്കും. 

തുടര്‍ന്ന് ദക്ഷിണേന്ത്യന്‍ സഹകരണ മന്ത്രിമാരുടെ സൗഹൃദസമ്മേളനം മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. വിവിധ സംസ്ഥാനങ്ങളിലെ സഹകരണ വകുപ്പ് മന്ത്രിമാരായ ചിരഞ്ജീവി ആദിനാരായണ റഡ്ഡി (ആന്ധ്രാപ്രദേശ്), തിരു.സെല്ലൂര്‍. കെ. രാജു (തമിഴ്‌നാട്), എം. കന്തസ്വാമി (പുതുച്ചേരി) തുടങ്ങിയവര്‍ സംസാരിക്കും. 

ഉച്ചയ്ക്ക് 2 മണിക്ക് സഹകരണ നയം അവതരണവും ചര്‍ച്ചയും നടക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിഷയാവതരണം നടത്തും. 

11 ന് രാവിലെ 10 മണി മുതല്‍ ഇംപ്രഷന്‍ ഓണ്‍ കേരള കോ-ഓപറേറ്റീവ് മൂവ്‌മെന്റ് ഇന്‍ നാഷണല്‍ പെര്‍സ്‌പെക്റ്റീവ്, 1990 ന് ശേഷം സഹകരണ മേഖലയോടുള്ള കേന്ദ്രസര്‍ക്കാര്‍ സമീപനം, സഹകരണ മേഖലയില്‍ നടപ്പാക്കാവുന്ന പുതിയ ആശയങ്ങള്‍ സംരംഭങ്ങള്‍, സഹകരണ മേഖലയിലെ മനുഷ്യ വിഭവശേഷി-ശക്തിയും ദൗര്‍ബല്ല്യവും തുടങ്ങിയ വിഷയങ്ങളില്‍ പ്രബന്ധാവതരണം നടക്കും.

12 ന് വൈകുന്നേരം 5 മണിക്ക് കണ്ണൂര്‍ കലക്‌ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന സമാപനസമ്മേളനം കേന്ദ്രകൃഷിവകുപ്പ് മന്ത്രി രാധാമോഹന്‍സിങ് ഉദ്ഘാടനം ചെയ്യും.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.