പയ്യന്നൂര്‍: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ 14 വര്‍ഷങ്ങള്‍ക്കു ശേഷം ഭഗവതിയുടെ തിരുമുടി നിവര്‍ന്നു. ക്ഷേത്രത്തിനകത്തും പുറത്തുമായി തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് ഭഗവതി ദര്‍ശനപുണ്യവും അനുഗ്രഹവും ചൊരിഞ്ഞു. പുലിയൂര് കണ്ണന്, തല്‍സ്വരൂപന്‍, നരമ്പില്‍ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, മടയില്‍ ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, പുലിയൂര് കാളി എന്നീ തെയ്യക്കോലങ്ങളുടെ എന്നീ തെയ്യക്കോലങ്ങളും കെട്ടിയാടി. 12.30ന് വെറ്റിലാചാരത്തോടെ പെരുങ്കളിയാട്ടം സമാപിച്ചു. സമാപന ദിവസം ഒരു ലക്ഷത്തോളം പേര്‍ക്ക് ദേവിയുടെ അന്നപ്രസാദം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: