ഒരു ജനപ്രതിനിധിയാകാന്‍ കൊതി തോന്നുന്നു!

Saturday 10 February 2018 2:45 am IST

നമ്മുടെ ജനപ്രതിനിധികള്‍ പൊതുഖജനാവില്‍നിന്നും പണമെടുത്ത് വാങ്ങിയ കണ്ണടകളുടെ വിലകള്‍ കണ്ടപ്പോള്‍ എനിക്കും ഇവരെപ്പോലെ ഒരു ജനപ്രതിനിധിയാകാന്‍ കൊതിതോന്നുന്നു! 

ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന എനിക്ക് ഡോക്ടര്‍ കണ്ണട വയ്ക്കാനായി എഴുതിത്തന്നപ്പോള്‍ വില കൂടിയ കണ്ണട വാങ്ങിക്കാനായിരുന്നു ആഗ്രഹം. പക്ഷേ ഒരു സാധാരണ വരുമാനക്കാരനായതുകൊണ്ട് ആയിരം രൂപയില്‍ താഴെയുള്ള കണ്ണട വാങ്ങിക്കാനേ കഴിഞ്ഞുള്ളൂ.  എന്നാല്‍ ആരോഗ്യമന്ത്രി ശൈലജ വാങ്ങിയത് 28,800 രൂപയുടേതാണെങ്കില്‍ മന്ത്രിയായിരുന്നപ്പോള്‍ ഇ.പി. ജയരാജന്‍ വാങ്ങിയത് 33,200 രൂപയുടെ കണ്ണടയാണ്. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വാങ്ങിച്ചതോ 49,900 രൂപയുടേതും. 

ഇവരൊക്കെ എന്നെപ്പോലെ ഒരു സാധാരണ വരുമാനക്കാരന്‍ മാത്രമായിരുന്നെങ്കില്‍ ഇത്ര വില കൂടിയ കണ്ണട വാങ്ങുമായിരുന്നോ? സ്വന്തം പോക്കറ്റില്‍നിന്നല്ല എന്നതുകൊണ്ടല്ലേ ഇത്തരത്തിലുള്ള ആര്‍ഭാട കണ്ണടകള്‍ ഇവര്‍ വാങ്ങിയത്? അപ്പോള്‍ പിന്നെ ഇവരെപ്പോലെ ഒരു ജനപ്രതിനിധിയാകാന്‍ എങ്ങനെ ഞാന്‍ കൊതിക്കാതിരിക്കും? 

രാഷ്ട്രീയക്കാരനാകാതെ സ്‌കൂളിലും കോളജിലും പോയി പഠിച്ച് ഡിഗ്രിയെടുത്ത് ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലിക്കുപോയത് ഇപ്പോള്‍ മണ്ടത്തരമായിപ്പോയി എന്നുതോന്നുന്നു! ഇനി എന്നാണ് ഇവരെപ്പോലെ ഒരു ജനപ്രതിനിധിയായി പൊതുഖജനാവില്‍നിന്നും പണമെടുത്ത് ധൂര്‍ത്തടിക്കാന്‍ എനിക്ക് സാധിക്കുക? 

കണ്ണോളി സുനില്‍, തേലപ്പിള്ളി, തൃശൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.