വെള്ളൂര്‍ സഹകരണ ബാങ്കിലെ അഴിമതി: സിപിഎം പ്രതിസന്ധിയില്‍

Saturday 10 February 2018 2:00 am IST
വൈക്കം: വെള്ളൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് സിപിഎം ഏരിയാ കമ്മിറ്റിയില്‍ ഭിന്നത ശക്തമായി. മുന്‍ ഏരിയാ സെക്രട്ടറി ബാങ്ക് പ്രസിഡന്റായിരുന്ന കാലത്താണ് ഏറ്റവുമധികം അഴിമതി നടന്നിട്ടുള്ളതെന്നാണ് ആക്ഷേപം. അഴിമതി ആരോപണങ്ങള്‍ പുറത്തായതോടെ കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതിയുടെ പ്രത്യേകയോഗം നിലവിലുള്ള സെക്രട്ടറിയെ പുറത്താക്കി.

  കഴിഞ്ഞ 15 വര്‍ഷമായി ബാങ്കില്‍ നടന്നുകൊണ്ടിരുന്ന കൃത്രിമങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പുതിയ ഭരണസമിതിയുടെ പ്രസിഡന്റാണ് ആദ്യമായി തിരിമറി കണ്ടെത്തുന്നത്. ഇതുസംബന്ധിച്ച് സഹകരണ വകുപ്പിന് പരാതി ലഭിച്ചു. തുടര്‍ന്ന് സഹകരണ വകുപ്പിലെ റൂള്‍ 65 പ്രകാരം ബാങ്കില്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. വൈക്കം സ്വദേശിയായ ഒരാള്‍ 200 പവനോളം മുക്കുപണ്ടം പണയം വെച്ച് ബാങ്കില്‍ നിന്ന് വായ്പ എടത്തെന്ന ആരോപണവും സഹകരണവകുപ്പ് അന്വേഷിക്കുന്നുണ്ട്.

  ബാങ്കില്‍ ഏകദേശം ഒമ്പത് കോടിയിലധികം രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഒരുകാലത്ത് ജില്ലയിലെ ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സഹകരണ ബാങ്കിലാണ് ഇപ്പോള്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഇത് ബാങ്കിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുന്ന അവസ്ഥയിലാണ്. 

നിലവില്‍ 15 ലക്ഷം രൂപ നഷ്ടത്തിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. എന്നും സിപിഎമ്മിനൊപ്പം നിന്ന ബാങ്കിനെ ആരാണ് ഈ രീതിയില്‍ എത്തിച്ചതെന്നാണ്് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഇതുതന്നെയാണ് നേതൃത്വത്തെയും വെട്ടിലാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.