ദുബായ്: പെപ്പ്സി കമ്പനി ചെയര്‍മാനും സിഇഒ യുമായ ഇന്ദ്രനൂയിയെ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) പ്രഥമ സ്വതന്ത്ര വനിതാ ഡയറക്ടറായി നിയമിച്ചു. ഇന്ദ്രനൂയി ജൂണില്‍ ചുമതലയേല്‍ക്കും. ഇന്നലെ കൂടിയ ഐസിസി യോഗം ഏകകണ്ഠമായാണ് നൂയിയുടെ നിയമനം അംഗീകരിച്ചത്. കഴിഞ്ഞ വര്‍ഷം ചേര്‍ന്ന ഐസിസിയുടെ സമ്പൂര്‍ണ യോഗമാണ് സ്വതന്ത്ര വനിതാ ഡയറക്ടറെ നിയമിക്കാന്‍ തീരുമാനിച്ചത്.
ഭരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്വതന്ത്ര ഡയറക്ടറെ നിയമിക്കുന്നത്. നൂയിയെ സന്തോഷത്തോടെ ഈ സ്ഥാനത്തേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ഐസിസി ചെയര്മാന് ശശാങ്ക് മനോഹര്‍ പറഞ്ഞു.സ്വതന്ത്ര ഡയറക്ടറുടെ കാലാവധി രണ്ടുവര്‍ഷമാണ്. രണ്ട് വര്‍ഷം കഴിഞ്ഞ് ഒരാളെ തന്നെ വീണ്ടും നിയമിക്കാവുന്നതാണ്. ഇങ്ങനെ തുടര്‍ച്ചയായി ആറു വര്‍ഷംവരെ ഒരാള്‍ക്ക് ഈ പദവിയില്‍ തുടരാം.
ഐസിസിയില്‍ പ്രഥമ സ്വതന്ത്ര വനിതാ ഡയക്ടറായി നിയമനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ബോര്‍ഡിലെ സഹപ്രവര്‍ത്തകരുമായി ജോലിചെയ്യാന്‍ കാത്തിരിക്കുകയാണ്. ക്രിക്കറ്റ് എനിക്കിഷ്ടമാണ്. കോളജില്‍ പഠിക്കുമ്പോള്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. കൂട്ടായ പ്രവര്‍ത്തനം, അഖണ്ഡത, ബഹുമാനം, ആരോഗ്യകരമായ മത്സരം എന്നീ ഗുണങ്ങള്‍ ക്രിക്കറ്റില്‍ നിന്നാണ് പഠിച്ചതെന്ന് ഇന്ദ്രനൂയി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: