ന്യൂദല്‍ഹി: 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചാരണ പരിപാടിയായിരുന്ന ‘ചായ് പേ ചര്‍ച്ച’ മാതൃകയില്‍ ‘ലഞ്ച് പേ ചര്‍ച്ച’ ഒരുങ്ങുന്നു. കേന്ദ്ര ബജറ്റിലെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് ലഞ്ച് പേ ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്കി.
സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഗുണം ചെയ്യുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടെന്നും ഇത് സമൂഹത്തില്‍ ചര്‍ച്ചയാക്കണമെന്നും മോദി ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനിടെ വാരാണസിയില്‍ റാലിക്കെത്തിയ മോദി ഉച്ചഭക്ഷണം കൊണ്ടുവന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം കഴിച്ചത് വാര്‍ത്തയായിരുന്നു. ഈ അനുഭവങ്ങളും അദ്ദേഹം വിവരിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ പ്രവര്‍ത്തനം ജനാധിപത്യ വിരുദ്ധമാണെന്ന് യോഗത്തില്‍ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളമുണ്ടാക്കിയതും അദ്ദേഹം വിമര്‍ശിച്ചു. റാഫേല്‍ ഇടപാട് സംബന്ധിച്ച് വിശദീകരിച്ച ഷാ പ്രതിപക്ഷ ആരോപണങ്ങള്‍ നേരിടാന്‍ എംപിമാരോട് ആവശ്യപ്പെട്ടു. രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള എംപിമാരുടെ ചോദ്യത്തിന് 2019ലെ വിജയത്തെക്കുറിച്ച് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: