ലഖ്നൗ: ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാധാനത്തിന് ഭംഗം വരുത്തുകയും തോക്കിന്റെ ഭാഷയില്‍ മാത്രം വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക്, ആ ഭാഷയില്‍ തന്നെ മറുപടി ലഭിക്കുമെന്ന് യോഗി വ്യക്തമാക്കി. സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒരു വിട്ടുവീഴ്ചയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാവര്ക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കണം. പക്ഷേ ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ശക്തമായി നേരിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും യോഗി പറഞ്ഞു. നിരവധി വികസന പ്രശ്നങ്ങള്‍ക്ക് ഉത്തര്‍ പ്രദേശില്‍ തുടക്കമായി. ഗോരഖ്പൂര്‍ ഇന്‍ഡസ്ട്രിയല്‍ വികസന അതോറിട്ടി മന്ദിരത്തിന്റെയും കലേശ്വര്‍ മുതല്‍ നൗഷാദ് ചൗരഹ വരെയുള്ള ലെഡ്ലൈറ്റ് റോഡിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചിരുന്നു. യോഗിയുടെ കീഴില്‍ ഉത്തര്‍ പ്രദേശ് വികസനരംഗത്ത് വന്‍കുതിപ്പാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: