പണമില്ല, പാർട്ടി ഓഫീസ് വാടകയ്ക്ക് നൽകി

Saturday 10 February 2018 2:45 am IST

ന്യൂദല്‍ഹി: മൂന്നരപ്പതിറ്റാണ്ട് ബംഗാള്‍ ഭരിച്ച സിപിഎം നിത്യച്ചെലവിന് പണം കണ്ടെത്താന്‍ പാര്‍ട്ടി ഓഫീസ് വ്യവസായിക്ക് വാടകയ്ക്ക് നല്‍കി. ബര്‍ദ്വാന്‍ ജില്ലയിലെ ഗുസ്‌കരയിലുള്ള ഓഫീസാണ് അഞ്ച് വര്‍ഷത്തേക്ക് 15,000 രൂപ മാസവാടകയ്ക്ക് നല്‍കിയത്.

1971 മുതല്‍ 2012 വരെ സിപിഎം തുടര്‍ച്ചയായി ജയിച്ച മണ്ഡലത്തിലുള്‍പ്പെടുന്ന സ്ഥലമാണ് ഗുസ്‌കര. മാര്‍ക്‌സിന്റെയും ലെനിന്റെയും ചിത്രങ്ങള്‍ക്ക് പകരം ഗണപതിയുടെയും ദുര്‍ഗ്ഗാദേവിയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ ഓഫീസ് ചുമരുകളില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.