ഗൗരി നേഹയുടെ ആത്മഹത്യ; കുറ്റപത്രം അടുത്തയാഴ്ച സമര്‍പ്പിച്ചേക്കും

Saturday 10 February 2018 8:20 am IST

കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരി നേഹയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിന്റെ കുറ്റപത്രം അടുത്തയാഴ്ച സമര്‍പ്പിച്ചേക്കും. രണ്ട് അധ്യാപികമാര്‍ പ്രതികളായ കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ അധ്യാപികമാരെ തിരിച്ചെടുത്ത് ആഘോഷമാക്കിയ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മാനേജ്മെന്റിന് കത്തുനല്‍കിയിരിക്കുകയാണ്. കേസില്‍ പ്രതികളായ അധ്യാപികമാരെ സസ്പെന്‍ഷനില്‍നിന്ന് തിരിച്ചെടുത്ത് കേക്കുമുറിച്ചാണ് പ്രിന്‍സിപ്പലും സഹ അധ്യാപികമാരും വരവേറ്റത്. 

കേക്ക് മുറിച്ചത് പെൺകുട്ടിയുടെ ജന്മദിനത്തിലാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞുവെങ്കിലും കേക്കിൽ വെൽകം ബാക്ക് എന്ന് എഴുതിയതിനെ തുടർന്നാണ് കാര്യങ്ങൾ വ്യക്തമായത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.