സഹകരണബാങ്കിന്റെ പണമെടുത്ത് കെഎസ്ആര്‍ടിസിക്ക് കൊടുത്ത് രണ്ട് മേഖലയെയും ഇല്ലാതാക്കരുത്

Saturday 10 February 2018 2:48 pm IST

കണ്ണൂര്‍:  കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിഷയത്തില്‍ സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെന്‍ഷന്‍ ബാധ്യത സംസ്ഥാന സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തിനെതിരെയാണ് സഹകരണബാങ്കിന്റെ പണമെടുത്ത് കെ.എസ്.ആര്‍.ടി.സിക്ക് കൊടുത്ത് രണ്ട് മേഖലയെയും ഇല്ലാതാക്കരുതെന്ന് പറഞ്ഞ് ചെന്നിത്തല രംഗത്തെത്തിയത്.

ആക്ഷേപങ്ങളും ആരോപണങ്ങളും നിരവധി ഉയര്‍ന്ന സഹകരണ കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ നിലപാടിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചത്. കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ പ്രതിസന്ധിയായിരുന്നു വിഷയം. പ്രതിസന്ധി ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വെച്ചത് ഈ നിര്‍ദ്ദേശമാണ്.

കൂടാതെ കേരള ബാങ്കിനെ ഏറെ പ്രതീക്ഷയോട് കൂടിയാണ് നോക്കിക്കാണുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ അഭിപ്രായത്തിനെതിരെയും ചെന്നിത്തല രംഗത്തെത്തി. കേരള ബാങ്കിലെ ആശങ്ക പരിഹരിക്കണമെന്നും ബാങ്കുകളുടെ ലയനം ഒരിക്കലും ഗുണകരമായിരുന്നില്ലന്നാണ് അനുഭവങ്ങള്‍ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.