ബെംഗളൂരു: രാഹുൽ ഗാന്ധിയെ ‘ഇലക്ഷൻ ഹിന്ദു’വെന്ന് വിളിച്ച് കർണാടക ബിജെപി അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പ. രാഹുൽ ഗാന്ധി ശനിയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച സാഹചര്യത്തിലാണ് യെദ്യൂരപ്പ ഇലക്ഷൻ ഹിന്ദുവെന്ന് രാഹുലിനെ വിളിച്ചത്. തന്റെ ട്വിറ്റർ അക്കൗണ്ട് മുഖാന്തരമാണ് യെദ്യൂരപ്പയുടെ പരിഹാസം.
രാഹുലിനെ കടന്നാക്രമിച്ച യെദ്യൂരപ്പ ബിജെപിയുടെ ഏറ്റവും വലിയ ലക്ഷ്യത്തിലൊന്നായ കോൺഗ്രസ് മുക്ത് ഭാരതം സാക്ഷാത്കരിക്കാൻ രാഹുൽ സഹായകമാകുമെന്നും പരിഹാസ രൂപേണ പറഞ്ഞു. താൻ ഹൃദയം നിറഞ്ഞ സന്തോഷത്തോടെ രാഹുലിനെ ബല്ലാരിയിലേക്ക് ക്ഷണിക്കുന്നു. അദ്ദേഹം കോൺഗ്രസിന്റെ ചിരകാല ലക്ഷ്യമായ കോൺഗ്രസ് മുക്ത ഭാരതം യഥാർത്ഥ്യമാക്കാൻ സഹായിക്കുമെന്നാണ് ട്വിറ്ററിൽ യെദ്യൂരപ്പ കുറിച്ചിട്ടത്.
കഴിഞ്ഞ കാലഘട്ടങ്ങൾ പരിശോധിച്ചാൽ ചിലകാര്യങ്ങൾ മനസിലാക്കാനാകും. രാഹുൽ ഗാന്ധി എവിടെയെല്ലാം തെരഞ്ഞെടുപ്പ് റാലികൾ നടത്തിയോ അവിടെയെല്ലാം ബിജെപിക്ക് മികച്ച വിജയം നേടാൻ സാധിച്ചിട്ടുണ്ട്. രാഹുലിന്റെ പ്രവേശനം സത്യത്തിൽ ബിജെപിക്ക് ഭാഗ്യം സൃഷ്ടിക്കും-യെദ്യൂരപ്പ പറഞ്ഞു.
I heartily welcome #ElectionHindu @OfficeOfRG to Ballari. The #Congress President will fulfill our dream of a #CongressMuktKarnataka.
— B.S. Yeddyurappa (@BSYBJP) February 9, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക: