അബുദാബി; യുഎഇ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ ബുര്‍ജ് ഖലീഫ ത്രിവര്ണ്ണത്തിലാറാടി. വള്ളിയാഴ്ച രാത്രി തന്നെ ത്രിവര്‍ണ്ണപതാകയുടെ നിറമായി ലോകത്തെ ഏറ്റവും വലിയ കെട്ടിടം. ത്രിവര്‍ണ്ണപതാകയിലെ നിറങ്ങളിലുള്ള വെളിച്ചം കൊണ്ടാണ് കെട്ടിടം അലങ്കരിച്ചിരുന്നത്. ഇക്കഴിഞ്ഞ റിപ്പബ്ളിക് ദിനത്തിലും യഎഇ ഇങ്ങനെ ചെയ്തിരുന്നു. അബുദാബി ദേശീയ എണ്ണക്കമ്പനിയുടെ ആസ്ഥാനമാണ് ബുര്‍ജ് ഖലീഫയില്‍.
ഇന്നലെ വൈകിട്ട് അബുദാബിയില്‍ എത്തിയ മോദിയെ ഷെയ്ഖ് മുഹമ്മദ് ബിന്‍ നഹ്യാന് രാജകുമാരന് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വരവേറ്റു. അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്തിയ മോദി് വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ മക്തൂമുമായും ആശയ വിനിമയം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: