മുന്‍ ഡിജിപി ജോസഫ് തോമസ് അന്തരിച്ചു

Saturday 10 February 2018 6:00 pm IST

കൊച്ചി: മുന്‍ ഡിജിപി കലൂര്‍ ആസാദ് റോഡ് വട്ടവയലില്‍ വീട്ടില്‍ വി. ജോസഫ് തോമസ് (76) അന്തരിച്ചു. വിജിലന്‍സ് മേധാവി, പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഐജി, ജിസിഡിഎ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. കണ്ണൂര്‍ എസ്‌പി, തിരുവനന്തപുരം, കൊച്ചി കമ്മീഷണര്‍, കൊച്ചി റേഞ്ച് ഐജി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം, പേരണ്ടൂര്‍ കനാല്‍ നവീകരണം, മറൈന്‍ ഡ്രൈവ് സൗന്ദര്യവത്ക്കരണം തുടങ്ങിയവ നടപ്പിലാക്കി.

തിരുവനന്തപുരം ലോ കോളേജില്‍ ബിരുദ പഠനത്തിന് ശേഷം അഞ്ച് വര്‍ഷം കരസേനയില്‍ ക്യാപ്ടനായിരുന്നു. 1964ല്‍ ഐപിഎസ് ലഭിച്ചു. പാലക്കാട് അസിസ്റ്റന്റ് എസ്‌പിയായിട്ടായിരുന്നു സേവനം ആരംഭിച്ചത്. 2001ല്‍ വിജിലന്‍സ് ഡയറക്ടറായി സര്‍വീസില്‍ നിന്ന് വിരമിച്ചു. 

 ഭാര്യ: കാഞ്ഞിരപ്പള്ളി കുരിശുമൂട്ടില്‍ മുക്കാടന്‍ കുടുംബാംഗം മറിയമ്മ തോമസ്. മകള്‍: ട്വിങ്കിള്‍ തോമസ്. മരുമകന്‍: വി.ജെ. തോമസ് ജോസഫ് വയലാട്ട് (വിടിജെഗ്രൂപ്പ്). കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ സഹോദരനാണ്. മറ്റ് സഹോദരങ്ങള്‍:  വി.ജെ.മാത്യു, വി.ജെ.ആന്റണി,  വി.ജെ.ഫ്രാന്‍സിസ്, മറിയാമ്മ മാത്യു, ഡെയ്സ സെബാസ്റ്റ്യന്‍, പരേതരായ വി.ജെ.ജോസഫ്, ജെസി സാലി. 

ശവസംസ്‌കാരം ഞായറാഴ്ച 3.30 ന് തൃക്കാക്കര ഭാരതമാതാ കോളേജിന് സമീപം  വിജോ ഭവന്‍ സെമിത്തേരിയില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.