കഴിക്കാം; പൂച്ച ബിരിയാണി; 12 പൂച്ചകളെ മോചിപ്പിച്ചു

Sunday 11 February 2018 1:47 am IST

ചെന്നൈ: ബിരിയാണിയുണ്ടാക്കാന്‍ തയ്യാറാക്കി നിര്‍ത്തിയ 12 പൂച്ചകളെ പോലീസ് മോചിപ്പിച്ചു. നഗരത്തിനടുത്ത് തിരുമുല്ലവയലില്‍, നരിക്കുറവര്‍ താമസിക്കുന്ന മേഖലയില്‍ നിന്നാണ് പൂച്ചകളെ രക്ഷിച്ചത്.

വഴിയോരത്തെ തട്ടുകടകളിലാണത്രേ പൂച്ച ബിരിയാണി വില്‍ക്കുക. ചെന്നൈ നഗരത്തിലെ ആവഡി, പല്ലാവരം, തിരുമുല്ല വയല്‍, പൂംപൊഴിനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രണ്ടാഴ്ചയായി പോലീസ് പരിശോധിച്ചുവരികയാണ്. ഇവിടങ്ങളളിലാണ് നരിക്കുറവരുടെ കോളനികള്‍. 

പൊങ്കല്‍ സമയത്ത് റോയപ്പേട്ടയിലെ ബാലാജി നഗര്‍ നിവാസികളുടെ നിരവധി പൂച്ചകളെ കാണാതായിരുന്നു. ഇവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൂച്ചബിരിയാണി ഉണ്ടാക്കുന്ന വിവരം അറിഞ്ഞത്. പരിശോധനയില്‍ ബാഗുകളില്‍ കെട്ടിയിട്ട് അവശനിലയിലായിരുന്നു പൂച്ചകള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.